കൊടകര: അരക്ഷിതാവസ്ഥ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനറുമായ പുന്നുല ശ്രീകുമാർ പറഞ്ഞു. കൊടകരയിൽ നടന്ന കെപിഎംഎസ് ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും അടിച്ചമർത്തലും വർധിച്ച് വരുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു.
ജില്ലാ പ്രസിഡന്റ്് വി. ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി.ബാബു – പ്രസിഡന്റ്, കെ.വി.ഉണ്ണികൃഷ്ണൻ, പി.വി.വിജയൻ – വൈസ് പ്രസിഡന്റുമാർ, വി.എസ്.ആശ്ദോഷ് – സെക്രട്ടറി, പി എൻ.സുരൻ, കെ.സി. സുധീർ – ജോ.സെക്രട്ടറി, പി എ.രവി – ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.