ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ കെപിഎംഎസ് നിർണായക ശക്തിയാകുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ചെങ്ങന്നുരിൽ നടന്ന കെപിഎംഎസ് 47- മത് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള രാഷ്ടീയ സാമുഹിക സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കും നിലപാട് രൂപപ്പെടുത്തുക. ഉപതെരഞ്ഞെടുപ്പിലെ രാഷ്ടീയ നിലപാട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിങ്ങ് പ്രസിഡന്റ് പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ ബൈജു കലാശാല റിപ്പോർട്ടും, കെ.കാർത്തികേയൻ കണക്കും അവതരിപ്പിച്ചു.എൽ.രമേശൻ, എ.സനീഷ് കുമാർ, ടി.എ.വേണു, ടി.ആർ.ശിശുപാലൻ,കാട്ടുർ മോഹനൻ, രമേശ് മണി, സി.എ.പുരുഷോത്തമൻ ,പി.കെ. മനോഹരൻ, പി.പി..മണിയൻ, കെ.കെ.വിനോമ, വിജയമ്മ നടേശൻ, വിനു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ 15 യൂണിയനുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 372 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. പുതിയ ഭാരവാഹികളായി ടി.ആർ.ശിശുപാലൻ (പ്രസിഡന്റ്), കെ.പി.ലാൽ കുമാർ (സെക്രട്ടറി), കെ.കാർത്തികേയൻ (ഖജാൻജി) ,പൊന്നപ്പൻ, പൊന്നുസ് (വൈസ് പ്രസിഡന്റുമാർ) ,ഷിജു മാന്നാർ, ജി.എസ്.സതീഷ് (അസിസ്റ്റന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.