പുണ്യാളന്‍റെ രണ്ടാം വരവ്; പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

punyalan_130617

പുണ്യാളൻ അഗർബത്തീസിന് രണ്ടാം ഭാഗം രഞ്ജിത്ത് ശങ്കറും ജയസൂര്യയും നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ടാം ഭാഗത്തിന്‍റെ പേര് എന്താവും എന്നായിരുന്നു പ്രേക്ഷകരുടെ ആകാംഷ. ചിത്രത്തിന്‍റെ പേര് ജയസൂര്യ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്.

ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്‍റെ പുണ്യാളൻ അഗർബത്തീസ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ്. നൈല ഉഷയായിരുന്നു ചിത്രത്തിൽ നായിക. അജു വർഗീസ്, രചന നാരായണൻകുട്ടി, ശ്രീജിത്ത് രവി, ഇന്നസെന്‍റ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്‍റെ വിവരങ്ങൾ പക്ഷേ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളന് രണ്ടാം ഭാഗം വരണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും പക്ഷേ, പറ്റിയ കഥ ഒത്തുവരാതിരുന്നതുകൊണ്ടാണ് വൈകിയതെന്നും ജയസൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts