പപ്പി ഡാന്‍സ്! ഓടിച്ചിട്ടു കടിക്കാന്‍ മാത്രമല്ല, ഈ നായക്കുട്ടികള്‍ക്ക് അസലായി ഡാന്‍സ് ചെയ്യാനും അറിയാം, വൈറലാകുന്ന വീഡിയോ കണ്ടുനോക്കൂ

pupy mainനായകളെ വീട്ടുകാവലിനു മാത്രമല്ല നല്ല നൃത്തം ചെയ്യാനും കൊള്ളാമെന്നു തെളിയിക്കുകയാണ് ഈ കുഞ്ഞന്‍ നായക്കുട്ടികള്‍. മയില്‍ ഉള്‍പ്പെടെയുള്ള ജീവി വര്‍ഗങ്ങളും നൃത്തത്തില്‍ സമര്‍ത്ഥരാണെന്നറിയാമെങ്കിലും നായകള്‍ ഡാന്‍സു ചെയ്യും എന്നറിവ് പലര്‍ക്കും പുതുമയുള്ള കാര്യമാണ്. ഇതു വെറും ഡാന്‍സല്ല തനി സിനിമാറ്റിക് ഡാന്‍സുതന്നെ. അലാസ്കന്‍ മാലമ്യൂട്ട് നായ്ക്കുട്ടികളുടെ ഈ അപൂര്‍വ നൃത്തം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. തകര്‍പ്പന്‍ പാട്ടിനനുസരിച്ചാണ് ഇവ ഡാന്‍സ് ചെയ്യുന്നത്. പാട്ടിനനുസരിച്ച് ഇവ തലയാട്ടുന്നതും കാലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നതും ഏവരെയും ത്രില്ലടിപ്പിക്കും.

നായ്ക്കുട്ടികള്‍ ആദ്യമായിയാണ് ഡാന്‍സ് ചെയ്യുന്നതെന്നാണ് ഉടമയുടെ സാക്ഷ്യം. ഈ നായക്കുട്ടികള്‍ പാട്ടിനനുസരിച്ച് ഡാന്‍സു കളിക്കുന്നത് അവരുടെ അമ്മമാര്‍ കൗതുകത്തോടെ നോക്കുന്നതും കാണാമായിരുന്നു. കാറിന്റെ പിറകുവശത്തിരുന്ന് അഞ്ചുനായ്ക്കുട്ടികളാണ് തങ്ങള്‍ ന്യൂജനറേഷനാണെന്നു വിളിച്ചോതി ഡാന്‍സു ചെയ്യുന്നത്. ഒരിക്കല്‍ താന്‍ പാട്ടുവച്ചപ്പോള്‍ നായ്ക്കുട്ടികള്‍ തലയാട്ടുന്നതു ശ്രദ്ധിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു പദ്ധതി തന്റെ മനസ്സില്‍ വരുന്നതെന്ന് ഉടമ പറയുന്നു. പാട്ടു വയ്ക്കുമ്പോള്‍ അതിനനുസരിച്ച് തലയാട്ടുന്ന നായ്ക്കള്‍ പാട്ടു നിര്‍ത്തുമ്പോള്‍ തലയാട്ടലും നിര്‍ത്തുന്നു. പാട്ടനനുസരിച്ച് അംഗചലനങ്ങള്‍ മാറ്റാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. ട്യൂണിനനുസരിച്ച് നാക്ക് പലരീതിയില്‍ ചലിപ്പിക്കുന്നതും കാണികളെ രസം പിടിപ്പിക്കുന്നു.

യൂടൂബില്‍  ലക്ഷക്കണക്കിനാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വളരെ സുന്ദരന്മാരായ ഇവരുടെ വീഡിയോ കണ്ടിട്ട് തനിക്ക് ആനന്ദക്കണ്ണീര്‍ വരുന്നെന്നാണ് ഇവരുടെ ഒരു ആരാധകന്‍ കമന്റ് ചെയ്തത്. പിന്നെ ഓരോ നായ്ക്കുട്ടികളെയുംപറ്റി പ്രത്യേകം പറയുന്ന കമന്റുകളുമുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ ഇവരുടെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related posts