ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്. റവന്യൂ, ജിയോളജി വകുപ്പുകളാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്.
തീരത്ത് ചളി അടിഞ്ഞതിനെ തുടർന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.
2004ല്‍ സുനാമി ഉണ്ടാകുന്നതിന് മുമ്പ് കടല്‍ ഉള്വലിഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതോടെ മത്സ്യതൊഴിലാളികള്‍ ആശങ്കയിലായിരുന്നു. സാധാരണ ചാകര എത്തുന്നതിന് മുമ്പും ഇത്തരത്തില്‍ കടല്‍ ഉള്വലിയാറുണ്ടെന്നാണ് വിവരം.