അടിച്ചു മോനെ, അടിച്ചു, പക്ഷേ ..! സ​മ്മാ​ന​മാ​യി വി​ല​യേ​റി​യ ഫോ​ണെ​ന്ന് സ​ന്ദേ​ശം; 3500 നൽകി പാഴ്സൽ വാങ്ങിനോക്കിയപ്പോൾ 100 രൂപയുടെ വിലപോലുമില്ലാത പ​ഴ്സ്

purse-lപാ​ലാ:  വി​ല​യേ​റി​യ മൊ​ബൈ​ൽ ഫോ​ണ്‍ കു​റ​ഞ്ഞ വി​ല​യ്ക്ക്  സ​മ്മാ​ന​മാ​യി ല​ഭി​ക്കു​മെ​ന്ന സ​ന്ദേ​ശം വി​ശ്വ​സി​ച്ച യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 3500 രൂ​പ. ല​ഭി​ച്ച​ത് നി​സാ​ര വി​ല​വ​രു​ന്ന  പഴ്സ് മാ​ത്രം. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.​

യു​വാ​വി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ സ​മ്മാ​ന​ത്തി​ന​ർ​ഹ​മാ​യെ​ന്നും  17000 രൂ​പ​യു​ടെ ഫോ​ണും പ​ഴ്സും ബെ​ൽ​റ്റും ല​ഭി​ക്കു​മെ​ന്നും  സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ് തു​ട​ക്കം. ഇ​തി​ന് അ​നു​കൂ​ല മ​റു​പ​ടി ന​ൽ​കി​യ യു​വാ​വി​ന് സാ​ധ​ന​ങ്ങ​ൾ  ത​പാ​ൽ മു​ഖേ​ന എ​ത്തു​ന്പോ​ൾ 3500 രൂ​പ ന​ൽ​കി കൈ​പ്പ​റ്റ​ണ​മെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ചു.

എ​ന്നാ​ൽ ത​പാ​ൽ മു​ഖേ​ന 3500 രൂ​പ ന​ൽ​കി പാ​ഴ്സ​ൽ കൈ​പ്പ​റ്റി​യ യു​വാ​വി​ന് ല​ഭി​ച്ച​ത് വി​ല കു​റ​ഞ്ഞ ചെ​റി​യ പ​ഴ്സ് മാ​ത്രം.  ഡ​ൽ​ഹി ജാ​ന​ക​പൂ​രി​യി​ലെ  ഒ​രു  സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് പാ​ഴ്സ​ൽ ല​ഭി​ച്ച​ത്.

Related posts