മാന്നാർ: കളഞ്ഞ് കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് തിരികെ നൽകി ഓട്ടോ ഡ്രൈവർമാർ മാതൃകയായി. കഴിഞ്ഞ ദിവസം മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്നുമാണ് ഓട്ടോ റിക്ഷാ ഡ്രൈവർമാരായ അനിൽ,സുഗതൻ,അരുണ്‍ദേവ് എന്നിവർക്ക് പഴ്സ് ലഭിച്ചത്. ഇവർ ഉടൻ തന്നെ മാന്നാർ പോലീസ് സ്റ്റേഷനിലെത്തി എസ്ഐ ശ്രീജിത്തിനെ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു. പണം അടങ്ങിയ പേഴ്സും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ട പരുമല ദേവസ്വംബോർഡ് സ്കൂളിലെ അധ്യാപിക ശശികല ദേവി ഇത് പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് എത്തി. തുടർന്ന് എസ്ഐ ഓട്ടോ ഡ്രൈവർമാരുടെ സാന്നിധ്യത്തിൽ ഇവ തിരികെ നൽകുകയായിരുന്നു.
ഇതാണ്ടാ ഓട്ടോക്കാർ..! പണം അടങ്ങിയ പഴ്സ് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർമാർ മാതൃകയായി; പരുമല ദേവസ്വംബോർഡ് സ്കൂളിലെ അധ്യാപിക ശശികലയുടെ പഴ്സാണ് നഷ്ടപ്പെട്ടത്
