ക​ള​ഞ്ഞുകി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്‌​സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കി ഓ​ട്ടോ ഡ്രൈ​വർ രാജൻ മാതൃകയായി

നാദാ​പു​രം:​ ക​ള​ഞ്ഞുകി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്‌​സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കി ഓ​ട്ടോ ഡ്രൈ​വ​ര്‍. വ​ള​യം സ്വ​ദേ​ശി​യും ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ വേ​റ​ക്ക​ട​വ​ന്‍റെ​വി​ട രാ​ജ​ന്‍ ആ​ണ് പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ മ​ട​ങ്ങി​യ പ​ഴ്‌​സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ല്‍​കി​യ​ത്.​

വ​ള​യം ചെ​ക്കോ​റ്റ സ്വ​ദേ​ശി​യും സൈ​നി​ക​നു​മാ​യ ച​ന്ദ്രോ​ത്ത് ര​നീ​ഷി​ന്‍റെ പ​ഴ്‌​സാ​ണ് വ​ള​യം പ​ര​ദേ​വ​ത ക്ഷേ​ത്ര റോ​ഡി​ല്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.​ ഇ​തുവ​ഴി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന രാ​ജ​ന് പ​ഴ്‌​സ് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.​

തു​ട​ര്‍​ന്ന് പേ​ഴ്‌​സ് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ പ​ണ​വും അ​വ​ശ്യ​രേ​ഖ​ക​ളു​മാ​യി​രു​ന്നു പഴ്‌​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് വ​ള​യം സ്റ്റേ​ഷ​നി​ല്‍വ​ച്ച് എ​സ്‌​ഐ പി.​കെ.​ശ​ശി​ധ​ര​ന്‍റെ​യും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാം​ദാ​സി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ രാ​ജ​ന്‍ ര​നീ​ഷി​ന് പ​ഴ്‌​സ് കൈ​മാ​റി.

Related posts