ചാലക്കുടി: വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരിച്ചുനൽകി വിദ്യാർഥി മാതൃകയായി. ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂൾ ഒന്പതാംക്ലാസ് വിദ്യാർഥി കെ.കെ.റോഡിൽ പള്ളിമുറഅറത്ത് നസീറിന്റെ മകൻ റിസയാണ് മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം തുന്പൂർമുഴിയിൽ മാതാപിതാക്കളോടൊപ്പം അവധികാലം ആഘോഷിക്കാൻ തുന്പൂർമുഴിയിൽ പോയതായിരുന്നു റിസ.
കളിക്കുന്നതിനിടയിലാണ് 15,000 രൂപ അടങ്ങിയ പഴ്സ് കിട്ടിയത്. തുടർന്ന് പിതാവ് നസീറിന്റെ പക്കൽ പഴ്സ് ഏൽപ്പിച്ചു. വിനോദയാത്രയ്ക്കുശേഷം ചാലക്കുടിയിലെത്തി പോലീസ് സ്റ്റേഷനിൽ നസീറും റിസയും ചേർന്ന് പഴ്സ് ഏൽപ്പിച്ചു. പഴ്സ് നഷ്ടപ്പെട്ട കണ്ണൂർ സ്വദേശി കല്ലറക്കൽ വീട്ടിൽ അനൂപ് പരാതിയുമായി പോലീസിൽ എത്തിയപ്പോഴാണ് പഴ്സ് ലഭിച്ച വിവരം അറിഞ്ഞത്. തുടർന്ന് റിസയും പിതാവ് നസീർ പളളി മുറ്റത്ത് പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.