തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കി​റി​യ പ​ഴ്സി​ൽ അ​ര​ല​ക്ഷം രൂ​പ; പഴ്സ് ഉടമസ്ഥന് കൈമാറി സിവിൽ പോലീസ് ഓഫീസർക്കും ഹോം ഗാർഡിനും അഭിനന്ദന പ്രവാഹം

വൈ​ക്കം: തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കി​റി​യ പ​ഴ്സി​ൽ അ​ര​ല​ക്ഷം രൂ​പ. നാ​യ്ക്ക​ളെ ഓ​ടി​ച്ച ശേ​ഷം പ​ഴ്സ് ഉ​ട​മ​സ്ഥ​നു കൈ​മാ​റി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കും ഹോം ​ഗാ​ർ​ഡി​നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ വി​ജീ​ഷി​നും ഹോം ​ഗാ​ർ​ഡ് സാ​ബു​വി​നു​മാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രും അ​ഭി​ന​ന്ദ​നം കൊ​ണ്ടു പോ​തി​യു​ന്ന​ത്.

ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും. വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്പോ​ഴാ​ണ് തെ​രു​നാ​യ്ക്ക​ൾ എ​ന്തോ ക​ടി​ച്ചു​കീ​റു​ന്ന​തു ക​ണ്ട​ത്. ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് അ​തൊ​രു പ​ഴ്സ് ആ​ണെ​ന്നു മ​ന​സി​ലാ​യ​ത്. വി​ജീ​ഷും സാ​ബു​വും നാ​യ്ക്ക​ളെ ഓ​ടി​ച്ചു മാ​റ്റി പ​ഴ്സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണ​വും രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

പ​ഴ്സി​ൽ നി​ന്നു​ള്ള ഫോ​ണ്‍ ന​ന്പ​ർ വ​ച്ച് വി​ളി​ച്ച​പ്പോ​ഴാ​ണ് ത​ല​യാ​ഴം ഉ​ല്ല​ല സ്വ​ദേ​ശി​യാ​യ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടേ​താ​ണ​ന്ന് വ്യ​ക്ത​മാ​യ​ത്. ഉ​ട​നെ അ​യാ​ൾ സ്റ്റേ​ഷ​നി​ലെ​ത്തി തെ​ളി​വ് ഹാ​ജ​രാ​ക്കി അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​ജോ​സ് ജോ​സ​പ് തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നു പ​ഴ്സ് ഏ​റ്റു​വാ​ങ്ങി.

Related posts