പയ്യന്നൂർ: സ്ത്രീകൾക്കെതിരേയുള്ള ഗാർഹിക പീഡന കഥകൾ മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ ഇടം പിടിക്കുന്നതിനിടയിൽ ഭാര്യയുടെ അക്രമമേറ്റ് പരിക്കുപറ്റിയ ഭർത്താവിന്റെ കഥയാണിത്. സംഭവം നടക്കുന്നത് പാലാവയലിൽ ഇന്നലെ വൈകുന്നേരം നാലോടെയാണ്.
സ്വന്തം വീട്ടിൽവെച്ചാണ് ഭർത്താവ് ഭാര്യയുടെ അക്രമത്തിനിരയായത്. കത്തികൊണ്ടുള്ള വെട്ടുകളും വിറകുകൊണ്ടുള്ള അടിയും പോരാത്തതിന് ഭാര്യയുടെ കടിയുമേറ്റാണ് ഈ അൻപത്താറുകാരന് പരിക്കേറ്റത്.
മുറിവുകളും മർദ്ദനവും കടിയുമേറ്റ ഇയാളെ പരിസരവാസികളാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.