തൃപ്പൂണിത്തുറ: മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 82 കാരൻ അറസ്റ്റിൽ. തെക്കൻ പറവൂർ സ്വദേശി പുരുഷോത്തമനെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് വെൽഫെയർ ബോർഡ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.