സ്വന്തം ലേഖകൻ
തൃശൂർ: മുപ്പതു സെക്കൻഡിനുള്ളിൽ 55 പുഷ് അപ്പ് എടുത്ത് മിസ്റ്റർ സൗത്ത് ഇന്ത്യ എം.വിനോദ് യുആർഎഫ് ഏഷ്യൻ റി ക്കാർഡ് സ്വന്തമാക്കി.
പാലക്കാട് പുത്തനൂർ സ്വദേശിയായ വിനോദ് തൃശൂരിലെ ആർഎസ് ഫിറ്റ്നസിലെ ട്രെയിനറാണ്. 2019 ലെ മിസ്റ്റർ സൗത്ത് ഇന്ത്യയായ വിനോദ് കോവിഡ് വ്യാപനം മൂലം ജിംനേഷ്യങ്ങൾ അടച്ചതോടെ പരിശീലനം വീട്ടിലേക്കു മാറ്റിയതിനെ തുടർന്ന് ഒരു കൗതുകത്തിനാണു പുഷ്അപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
തുടർന്നു നിരന്തര പരിശ്രമത്തിനൊടുവിലാണ് യൂണിവേഴ്സൽ റി ക്കാർഡ് ഫോറത്തിന്റെ മോസ്റ്റ് പുഷ്അപ്പ് ഇൻ തേർട്ടി സെക്കൻഡ്സ് കാറ്റഗറിയിൽ റിക്കാർഡ് നേടിയത്.
നിലവിലെ ഏഷ്യൻ റിക്കാർ ഡായ 52 പുഷ് അപ്പിന്റെ റിക്കാ ർഡാണ് വിനോദ് മറികടന്നത്.ദക്ഷ് ഇവന്റ്സിന്റെ യൂട്യൂബ് ചാനൽ വഴി നിരവധി പേർ വിനോദിന്റെ പ്രകടനം വീക്ഷിച്ചു.
തൃശൂർ ദക്ഷ് വെർച്വൽ ഇവന്റ് സ്റ്റുഡിയോവിൽ നടന്ന റി ക്കാർഡ്് അറ്റംപ്റ്റിന്റെ നിരീക്ഷകനായി എത്തിയ യുആർഎഫ് ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ വിനോദിന് ഏഷ്യൻ റിക്കാർഡിന്റെ സർട്ടിഫിക്കറ്റ് കൈമാറി.