ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ-2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രീമിയർ ഷോയ്ക്കിടെ സന്ധ്യ തീയറ്ററിലേക്ക് അല്ലു അർജുൻ അപ്രതീക്ഷിതമായി എത്തിയതായിരുന്നു തിക്കിനും തിരക്കിനും കാരണം.
മനഃപൂർവമല്ലാത്ത നരഹത്യക്ക് അല്ലു അർജുനെതിരേയും കേസെടുത്തിട്ടുണ്ട്.
സാഹചര്യം കൈകാര്യം ചെയ്യുന്നതിനു പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.