തുടർച്ചയായ ഹിറ്റുകളിലൂടെ മുന്നേറുകയാണ് നടി രശ്മിക മന്ദാന. രൺബീർ കപൂറിനൊപ്പം അഭിനയിച്ച ആക്ഷൻ ഡ്രാമയായ ഏറ്റവും പുതിയ റിലീസ് ‘അനിമൽ’ ലോകമെമ്പാടും 500 കോടിയിലധികം കളക്ഷൻ നേടി ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുകയാണ്.
അതേസമയം പുഷ്പ 2: ദ റൂൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 13 മുതൽ പുഷ്പ 2 വിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും. പ്രധാന നടൻ അല്ലു അർജുന് കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
അനിമൽ എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ വൻ വിജയത്തിന് തൊട്ടുപിന്നാലെയാണ് രശ്മിക പുഷ്പ 2 വിന്റെ ചിത്രീകരണത്തിന് എത്തുന്നത്. ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പം ശ്രീവല്ലി എന്ന തന്റെ ഐതിഹാസിക വേഷമാണ് നടി വീണ്ടും അവതരിപ്പിക്കുന്നത്.
പുഷ്പ 2: ദ റൂൾ കൂടാതെ, ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലും രശ്മിക മന്ദാന അഭിനയിക്കും. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലിംഗ് പ്രണയകഥയാണെന്നാണ് റിപ്പോർട്ട്.