അല്ലു ചുമ്മാ തീ… പു​ഷ്പ 2: റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി ആ​ദ്യ​ദി​ന ക​ള​ക്ഷ​ൻ

മും​ബൈ: ലോ​ക​വ്യാ​പ​ക​മാ​യി ഇ​ന്ന​ലെ റി​ലീ​സ് ചെ​യ്ത അ​ല്ലു അ​ര്‍​ജു​ന്‍ സി​നി​മ​യാ​യ പു​ഷ്പ 2 ആ​ദ്യ​ദി​ന ക​ള​ക്ഷ​നി​ല്‍ റി​ക്കാ​ർ​ഡു​ക​ൾ മ​റി​ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 175.1 കോ​ടി രൂ​പ ചി​ത്രം നേ​ടി​യെ​ന്നാ​ണു വി​വ​രം.

ഏ​ര്‍​ളി പ്രീ​മി​യ​ര്‍ വ​രു​മാ​ന​വും ചേ​ര്‍​ത്തു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ന്ത്യ​ന്‍ സി​നി​മ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണിം​ഗ് ഡേ ​ക​ള​ക്ഷ​ന്‍ ആ​ണി​തെ​ന്നു പ​റ​യു​ന്നു.

സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത് അ​ല്ലു അ​ര്‍​ജു​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ പു​ഷ്പ 2 ദ ​റൂ​ള്‍ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. ഇ​തി​ല്‍ തെ​ലു​ങ്കി​ലാ​ണ് കൂ​ടി​യ ക​ള​ക്ഷ​ന്‍ 95.1 കോ​ടി. ഹി​ന്ദി പ​തി​പ്പി​ന്‍റെ ആ​ദ്യ ദി​ന ക​ള​ക്ഷ​ന്‍ 67 കോ​ടി​യാ​ണ്. ത​മി​ഴി​ല്‍​നി​ന്ന് ആ​ദ്യ ദി​നം 7 കോ​ടി​യും മ​ല​യാ​ള​ത്തി​ല്‍​നി​ന്ന് 5 കോ​ടി​യും ക​ന്ന​ട പ​തി​പ്പി​ല്‍​നി​ന്ന് ഒ​രു കോ​ടി​യും പു​ഷ്പ നേ​ട്ട​മു​ണ്ടാ​ക്കി.

Related posts

Leave a Comment