കണ്ണൂർ: സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഷ്പന്റെ പരാതിയിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കേസ്. ചൊക്ലി പോലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തത്.
സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയം മാറ്റത്തെ വിമർശിച്ച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പൻ പരാതി നൽകിയത്.
ഐപിസി 153ന് പുറമെ കേരള പോലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ.