ന്യൂഡൽഹി: ആളുകൾക്കിടെയിൽ പ്രസിദ്ധരാകുന്നതിനു വേണ്ടി കൊലപാതകം നടത്തി ദൃശ്യങ്ങൾ പകർത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് അറസ്റ്റില്‍.
രാജ്യതലസ്ഥാനത്താണ് ഏറെ നടുക്കമുണ്ടാകുന്ന സംഭവ നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ജഹാംഗീർപുരിയിലെ കെ ബ്ലോക്കിൽ കൂടി നടന്നുവന്ന ഒരാളെ രണ്ട് പേർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ഈ സമയം മൂന്നാമൻ സംഭവം ഫോണിൽ പകർത്തി.
മർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റയാളെ ജഹാംഗീർപുരിയിലെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുത്തേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ കുറ്റവാളികളെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങളുടെയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയോടെ പ്രതികൾ പോലീസിന്റെ പിടിയിലായി. ആളുകള്‍ക്കിടെയില്‍ പ്രസിദ്ധരാകുന്നതിനു വേണ്ടിയാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിനു മൊഴി നല്കി.
അടുത്തിടെ ഇറങ്ങിയ പുഷ്പ, ഭൗകാല്‍ എന്നീ സിനിമകള്‍ കണ്ടാണ് കൊലപാതകം നടത്താന്‍ പ്രേരണയായതെന്നും ഇവര്‍ പറഞ്ഞു.
സംഭവം ചിത്രീകരിച്ച മൊബൈലും കൊലപാതകത്തിന് ഉപയോഗിച്ച കഠാരയും പോലീസ് കണ്ടെടുത്തു.