ഇരിങ്ങാലക്കുട: വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധയെ മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടർന്ന് ഇളയ മകൾ ഏറ്റെടുത്തു.
എടത്തിരുത്തി പള്ളത്ത് വീട്ടിൽ പുഷ്പാവതിയെയാണ് ദയ അഗതിമന്ദിരത്തിൽനിന്നും കൂട്ടിക്കൊണ്ടുപോയത്.
ചികിത്സയ്ക്കും പരിശോധനകൾക്കുമായി പുഷ്പാവതിയെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റും.
സ്ഥിരമായ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ ഐ.ജെ. മധുസൂദനൻ അറിയിച്ചു.
അനാരോഗ്യത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ഏറ്റെടുക്കാൻ മൂന്നു മക്കളിൽ ആരും തന്നെ തയ്യാറാകാത്ത സാഹചര്യത്തിൽ വാർഡ് മെന്പറായ നിഖിൽ, ആശാവർക്കറും മാറി മാറി നിന്നാണ് പുഷ്പാവതിയെ പരിചരിച്ചിരുന്നത്.