മനസിലുള്ള ഭയത്തെ അവേശമാക്കി മാറ്റി! പാവങ്ങളെ സഹായിക്കാനായി മൂന്നാമതും ആകാശച്ചാട്ടം നടത്തി പുത്തുരാനച്ചൻ

മനസിലുള്ള ഭയത്തെ അവേശമാക്കി മാറ്റി മൂന്നാമതും ആകാശച്ചാട്ടം നടത്തിയിരിക്കുകയാണ് അംഗപരിമിതനായ ഫാ. ജോർജ് എ. പുത്തൂർ.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നേതവൻ സ്കൈ ഡ്രൈവിംഗ് ക്യാമ്പിൽ നടത്തിയ ആകാശച്ചാട്ടത്തിൽ പുത്തൂരനച്ചൻ ഉൾപ്പടെ പതിനഞ്ചുപേരാണ് പങ്കെടുത്ത്.

തുടർച്ചയായി ഇത് മൂന്നാം തവണയാണ് പൂത്തുരാനച്ചൻ ആകാശച്ചാട്ടം നടത്തിയത്.

പതിമൂവായിരമടി ഉയരത്തിൽ നിന്നും സഹായിയുടെ ഒപ്പം കൈപിടിച്ചു ചാടിയപ്പോൾ മലയാളികൾക്കും അഭിമാനമായി കട്ടപ്പനയിലെ കൊച്ചറ സ്വദേശിയായ പൂത്തുരാനച്ചൻ.

ലണ്ടനിലെ സെന്‍റ് മേരീസ് ഡെറിസ്‌വുഡ് ആശ്രമത്തിലെ അസിസ്റ്റന്‍റ് റെക്ടര്‍ കൂടിയായ അദ്ദേഹം സ്കൈ ഡൈവിംഗ് പോലെ മനസും ശരീരവും ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു ചെയ്യാന്‍ കഴിയുന്ന മറ്റൊരു സാഹസിക കര്‍മം ഉണ്ടെന്നു കരുതുന്നില്ല.

കാരണം അത്രയും അപകടം മുന്നില്‍ കണ്ടാണ് ഓരോ സ്കൈ ഡൈവറും ആകാശച്ചാട്ടത്തിനു തയാറാവുന്നത്.

മൂന്നു വട്ടം ചാടിയ ജോര്‍ജ് പുത്തൂരാനച്ചൻ ധീരതയുടെ മാത്രം പ്രതീകമായി ഒതുങ്ങുകയല്ല.

സാമൂഹ്യ സേവനത്തിനു മുന്നില്‍ നില്‍ക്കാന്‍ പ്രായവും ആരോഗ്യാവസ്ഥയും ഒരു തടസവും അല്ലെന്നു ഓര്‍മ്മിപ്പിച്ചാണ് അച്ചൻ ആകാശത്തു നിന്നും ഭൂമിയിലേക്ക് എടുത്തു ചാടിയത്.



 

Related posts

Leave a Comment