പുത്തൂർ: പനി വരാൻ പ്രത്യേക ദിവസങ്ങൾ ഉണ്ടെങ്കിൽ ഞായറാഴ്ച വരരുതെന്നാണ് പുത്തൂർ പഞ്ചായത്തിലുള്ളവരുടെ പ്രാർത്ഥന.
സാധാരണക്കാരുടെ ഏക ആശ്രയമായ പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രം ഞായറാഴ്ച പ്രവർത്തിക്കാതാണ് നാട്ടുകാർക്ക് ഇരട്ട ദുരിതമായിരിക്കുന്നത്.
ദിനംപ്രതി 300 ഓളം രോഗികൾ എത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെയും മരുന്നുകളുടെയും ക്ഷാമം സംബന്ധിച്ച് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടയിലാണ് ഞായറാഴ്ചയിലെ അടച്ചിടലും. നാട് പനിച്ച് വിറയ്ക്കുന്പോൾ ഞായറാഴ്ച കുടുംബാരോഗ്യ കേന്ദ്രം അടച്ചിടുന്നത് വ്യാപക പ്രതിഷേധതിനിടയാക്കായിട്ടുണ്ട്.
ഡോക്ടർമാരുടെ കുറവ് മൂലം കഴിഞ്ഞ രണ്ടാഴ്ചയായി ഒപി സമയം ഉച്ചവരെയായി വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നിലനിൽക്കെയാണ് ഞായറാഴചയിലെ അടച്ചിടൽ.
ഡോക്ടർമാരുടെ കുറവുപരിഹരിച്ച് പകരം സംവിധാനം കാണേണ്ട പഞായത്ത് അധികൃതർ ഇത്തരം പ്രശനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്.
ഞായറാഴായ ച കുടുംബാരോഗ്യകേന്ദ്രം അടച്ചിടുന്നതോടെ രോഗികൾക്കുകിലോമീറ്ററുകൾ പിന്നിട്ട് സ്വകാര്യ ക്ലിനിക്കുകളെയോ, തൃശൂർ നഗരത്തിലെ ആശുപത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കഴിഞ്ഞ മൂന്നു വർഷം മുൻപാണ് വെട്ടുകാട് പ്രാഥമികാ ഫാർമസി യുടെ വിപുലീകരണം നടത്തിയെങ്കിലും മതിയായ ജീവനക്കാരെ നിയമിക്കാത്തതുമൂലം ഫാർമസിക്ക് മുന്നിൽ പലപ്പോഴും നീണ്ട ക്യൂവാണ് അനുഭവപ്പെടാറ്.
ഇതിനുപുറമേ മരുന്ന് ക്ഷാമവും രൂക്ഷമാണ്. ഹൃദയ, വൃക്ക, രക്തസമ്മർദം രോഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമമാണ് രൂക്ഷമായിക്കുന്നത്.