മാഹി: പുതുച്ചേരിയിലെ ഏക ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭാ സ്പീക്കർ വി.വൈദ്യലിംഗവും, ബിജെപി, അണ്ണാ ഡിഎംകെ പിന്തുണയോടു കൂടി മത്സരിക്കുന്ന എൻ.ആർ.കോൺഗ്രസിലെ കേശവൻ നാരായണ സാമിയും ഇന്നലെ കളക്ടർ പി.അരുൺ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വൈദ്യലിംഗത്തോടൊപ്പം മന്ത്രി എ. നമശിവായം, ആർ.ശിവ എംഎൽഎ (ഡിഎംകെ), ടി.മുരുകൻ (സിപിഎം), ആർ.വിശ്വനാഥൻ (സിപി.ഐ) എന്നിവരുമുണ്ടായിരുന്നു. മുൻ എംഎൽഎ കേശവന്റെ മകനായ ഡോ.കേശവൻ നാരായണ സാമി (എൻആർ കോൺഗ്രസ്) പത്രിക നൽകി.എൻആർ കോൺഗ്രസ് നേതാവ് എൻ.രംഗ സാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.സ്വാമിനാഥൻ, അൻപഴകൻ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.