കൽപ്പറ്റ: പേമാരിയിൽ ദുരിതമനുഭവിച്ച വയനാടിന് ആശ്വാസമായി മഴ കുറഞ്ഞു. പലയിടത്തും വെളളം | ഇറങ്ങിത്തുടങ്ങി. ഉരുൾപൊട്ടലിനെത്തുടർന്നു പുത്തു മലയിൽ കാണാതായവർക്കായി രക്ഷാപ്രവർത്തകർ ഇന്നലെ നടത്തിയ തെരച്ചിൽ വിഫലം. കുറഞ്ഞതു ഏഴു പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
പുറത്തു മലയിൽ നിന്നു ഇതിനകം 10 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉരുൾപൊട്ടലിൽ ഒലിച്ചു പോയ എസ്റ്റേറ്റു പാടിയുടെയും മണ്ണിൽ പുതഞ്ഞ വീടുകളുടെയും പരിസരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ തെരച്ചിൽ. സേനാംഗങ്ങളുടെ യടക്കം നിത്യ ത്വത്തിൽ രാവിലെ തുടങ്ങിയ തെരച്ചിൽ സന്ധ്യയോടെയാണ് അവസാനിപ്പിച്ചത്. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിച്ചു.
ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമമില്ലെങ്കിലും പല ക്യാമ്പുകളിലും പായയും പുതപ്പും ആവശ്യത്തിനില്ലന്ന് പരാതി. കഴിഞ്ഞ രണ്ട് ദിവസമത്രയും തണുപ്പടിച്ച് ബഞ്ചിലും ഡെസ്ക്കിലും രാത്രി കഴിച്ചുകൂട്ടേണ്ടി വന്നെന്നും ക്യാമ്പിൽ കഴിയുന്നവർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ അന്യ ജില്ലകളിൽ നിന്നും സന്നദ്ധ സംഘടനകൾ പായയും പുതപ്പും എത്തിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ നാല് ദിവസം മായി വയനാട്ടിൽ പതിനായിരക്കണക്കിന് ആളുകളാണ് ക്യാമ്പുകളിൽ അന്തിയുറങ്ങേണ്ടി വന്നത്.
എന്നാൽ ചില ക്യാമ്പുകളിൽ ആവശ്യത്തിന് പുതപ്പും പായയും ലഭിച്ചിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ പകച്ചു പോയി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മനോബലം നൽകാൻ 30 അംഗ വിദഗ്ധസംഘം. ജില്ലാ മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരിഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തനം തുടങ്ങിയത്.
ജില്ലയിലെ സെക്യാടിസ്റ്റുകൾ, ക്ലിനിക്കൽ സെക്കോളജിസകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, കൗൺസിലർ മാർ, വോളണ്ടിയർ കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തി കോർ ഗ്രൂപ്പും ഇന്റർവെൻഷൻ ടീമും രൂപീകരിച്ചാണ് പ്രവർത്തനം.ദുരിതാശ്വാസ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായി കുടുംബശ്രീയും. ക്യാമ്പുകളിൽ കൗൺസിലിംഗ് മുതൽ പാചകം വരെ ഏറ്റെടുത്തിരിക്കുകയാണ് ഈ വനിതകൾ.
മഴക്കെടുതിയുടെ ആദ്യദിനങ്ങളിൽ തന്നെ ക്യാമ്പുകളിലെ അടുക്കള പ്രവർത്തനം ഏറ്റെടുത്തിരുന്നു കുടുംബശ്രീ പ്രവർത്തകർ. പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം, നാപ്കിൻ, ഇന്നർവെയർ ഉൾപ്പെടെയുള്ള മറ്റ് അവശ്യവസ്തുക്കളടക്കം പ്രാദേശിക മായി ശേഖരിക്കാനും മുന്നിട്ടിറങ്ങി, ക്യാമ്പുകളിലെത്തിയവരുടെ മാനസിക സംഘർഷങ്ങൾ കുറക്കാൻ കുടുംബശ്രീയുടെ സാന്ത്വനം വോളണ്ടിയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്, ആരോഗ്യവകുപ്പു മായി ചേർന്ന് ജാഗ്രത ക്യാമ്പയിനും ഡോക് സിസൈക്ലിൻ ഗുളികകളുടെ വിതരണത്തിലും ബോധവൽക്കരണത്തിലും പ്രവർത്തകർ സജീവമാണ്.