സി-വി​ജി​ല്‍ ത​യ്യാ​ര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം നിങ്ങൾക്ക് അയച്ചു നൽകാം; തോ​​ക്കു​​ക​​ള്‍ ഹാജരാക്കണം


കോ​​ട്ട​​യം: പു​​തു​​പ്പ​​ള്ളി നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ എ​​ല്ലാ ആ​​യു​​ധ ലൈ​​സ​​ന്‍​സ് ഉ​​ട​​മ​​ക​​ളും സ്വ​​ന്തം പേ​​രി​​ലു​​ള്ള തോ​​ക്കു​​ക​​ള്‍ സ​​മീ​​പ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലോ അം​​ഗീ​​കൃ​​ത ആ​​ര്‍​മ​​റി​​യി​​ലോ ഡെ​​പ്പോ​​സി​​റ്റ് ചെ​​യ്ത് ര​​സീ​​ത് പ​​ക​​ര്‍​പ്പ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

മ​​റ്റ് പ്ര​​ത്യേ​​ക ഇ​​ള​​വ് ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്കോ പോ​​ലീ​​സ് ചീ​​ഫി​​നോ അ​​പേ​​ക്ഷ ന​​ല്‍​കി അ​​വ ഒ​​ഴി​​വാ​​ക്കി​​യ രേ​​ഖ ല​​ഭി​​ക്കു​​ന്ന​​തു​​വ​​രെ തോ​​ക്കു​​ക​​ള്‍ ഡെ​​പ്പോ​​സി​​റ്റ് ചെ​​യ്യ​​ണം.

സി-വി​ജി​ല്‍ ത​യ്യാ​ര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം നിങ്ങൾക്ക് അയച്ചു നൽകാം

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ അ​തി​വേ​ഗം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ സി-​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി.

സി ​വി​ജി​ല്‍ സ​ജ്ജ​മാ​യ ഉ​ട​ന്‍ ല​ഭി​ച്ച പ​രാ​തി​യി​ല്‍ പാ​മ്പാ​ടി​യി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ പോ​സ്റ്റ​ര്‍ പ​തി​ച്ച​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തു. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഏ​തു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രാ​തി ന​ല്‍​കാം.

പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​നി​ല്‍ ത​ത്സ​മ​യ ചി​ത്ര​ങ്ങ​ള്‍, ര​ണ്ടു മി​നി​റ്റു വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ള്‍, ശ​ബ്ദ​രേ​ഖ​ക​ള്‍ എ​ന്നി​വ​യും സ​മ​ര്‍​പ്പി​ക്കാ​നാ​കും.

ജി.​ഐ.​എ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ല്‍ ലൊ​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ​വും പ​രി​ഹാ​ര ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സാ​ധി​ക്കും. ഫോ​ട്ടോ​യോ വീ​ഡി​യോ​യോ ഓ​ഡി​യോ​യോ എ​ടു​ത്ത​ശേ​ഷം അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ചി​രി​ക്ക​ണം.

ഫോ​ണി​ല്‍ നേ​ര​ത്തെ സ്റ്റോ​ര്‍ ചെ​യ്തി​ട്ടു​ള്ള വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും സി ​വി​ജി​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​വി​ല്ല. പ​രാ​തി​ക​ള്‍ ഉ​ട​ന്‍​ത​ന്നെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സ​ക്വാ​ഡു​ക​ള്‍​ക്ക് കൈ​മാ​റും.

അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ര​ണാ​ധി​കാ​രി ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രാ​തി​യി​ല്‍ സ്വീ​ക​രി​ച്ച തു​ട​ര്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ച വി​വ​രം 100 മി​നി​റ്റി​നു​ള്ളി​ല്‍ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും.

Related posts

Leave a Comment