കൊച്ചി: തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ല. തന്നെ വിട്ടേക്കെന്നും സുധാകരന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുധാകരന്റെയും തര്‍ക്ക വീഡിയോ പുറത്തു വന്നിരുന്നു.
ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായത്.
ഞാന്‍ തുടങ്ങാമെന്നു സതീശന് പറഞ്ഞപ്പോള്‍, ഇല്ലില്ല ഞാന്‍ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്നു സതീശന് മുന്നിലുള്ള മൈക്ക് സുധാകരനുനേരേ മാറ്റിവച്ചു.
പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശന്.
പത്രസമ്മേളനത്തിലുടനീളം സതീശന് സംസാരിക്കാനും തയാറായില്ല. പിന്നീട് ഈ തര്‍ക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.