പുതുപ്പള്ളിയിൽ പുതുചരിത്രമെഴുതിചാണ്ടി ഉമ്മൻ; നിലംതൊടാതെ ജയ്ക്ക്; ഉമ്മൻ ചാണ്ടിയുടെ റിക്കാർഡ് ഭുരിപക്ഷവും മറകടന്നു

പു​തു​പ്പ​ള്ളി: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു ന​ട​ന്ന പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ  യു​ഡി​എ​ഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വിജയം.

37719  എന്ന അമ്പ​ര​പ്പി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ ചാ​ണ്ടി ഉ​മ്മ​ൻ പു​തു​ച​രി​ത്ര​മെ​ഴു​തി. 2011ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി നേ​ടി​യ 33,255 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ലീ​ഡും മ​റി​ക​ട​ന്നാ​ണു ചാ​ണ്ടി​യു​ടെ കു​തി​പ്പ്.

പു​തു​പ്പ​ള്ളി​യി​ൽ 53 വ​ർ​ഷം പ്ര​തി​നി​ധി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം. ചാ​ണ്ടി ഉ​മ്മ​ന്‍8 0144 വോ​ട്ട് കി​ട്ടി​യ​പ്പോ​ൾ ജെ​യ്ക് സി. ​തോ​മ​സി​നു 42425 വോ​ട്ടു മാ​ത്രം

മ​ണ്ഡ​ല​ത്തി​ല്‍ ചി​ത്ര​ത്തി​ലി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ൽ. കി​ട്ടി​യ വോ​ട്ട് 5654. ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ലൂ​ക്ക് തോ​മ​സി​ന് അറുന്നൂറിലേറെ വോ​ട്ടാ​ണു​ള്ള​ത്.

പു​തു​പ്പ​ള്ളി​യി​ൽ സ​ഹ​താ​പ​ത​രം​ഗ​വും ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​വും ഒ​രു​മി​ച്ച് ആ​ഞ്ഞ​ടി​ച്ച​താ​യാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രി​ക്ക​ൽ​പോ​ലും മേ​ൽ​ക്കൈ നേ​ടാ​നാ​യി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ജ​ന​കീ​യ നേ​താ​വി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി യു​ഡി​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച​പ്പോ​ൾ വി​ക​സ​നം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് വോ​ട്ട​ർ​മാ​രെ സ​മീ​പി​ച്ച​ത്.

വി​വാ​ദ​ങ്ങ​ളും പ്ര​ചാ​ര​ണ​രം​ഗ​ത്തെ ഇ​ള​ക്കി​മ​റി​ച്ചു. പു​തു​പ്പ​ള്ളി​ക്കാ​ർ പ​ക്ഷേ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​ക​ളി​ലാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​തും അ​തു​ത​ന്നെ.

നി​യ​മ​സ​ഭ​യി​ലേ​ക്ക് ചാ​ണ്ടി ഉ​മ്മ​ന്‍റെ ക​ന്നി​മ​ത്സ​ര​മാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ടു മ​ത്സ​രി​ച്ചു തോ​റ്റ ജെ​യ്ക്കി​നി​ത് ഇ​തു മൂ​ന്നാം മ​ത്സ​ര​വും.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ത​രം​തി​രി​ച്ചു വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ യു​ഡി​എ​ഫ് സ്ഥാ​നാ​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ ലീ​ഡ് നേ​ടി.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല്‍ പ​ത്ത് വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​പ്പോ​ള്‍ ഏ​ഴു വോ​ട്ടു​ക​ള്‍ നേ​ടി ചാ​ണ്ടി ഉ​മ്മ​ന്‍ മു​ന്നി​ലെ​ത്തി. പി​ന്നാ​ലെ ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ഴും ചാ​ണ്ടി ലീ​ഡ് ആ​വ​ര്‍​ത്തി​ച്ചു.

ഇ​ല​ക്ടോ​ണി​ക് വോ​ട്ടു​ക​ള്‍ എ​ണ്ണി​ത്തു​ങ്ങി​യ​പ്പോ​ഴും കു​തി​പ്പു ആ​വ​ര്‍​ത്തി​ക്കു​ക​യാ​യി​രി​ന്നു. തു​ട​ക്കം മു​ത​ല്‍ ത​ന്നെ ലീ​ഡെ​ടു​ത്ത ചാ​ണ്ടി ഉ​മ്മ​ന് പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല.

വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങു​ന്ന​ത് മു​മ്പ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം തു​ട​ങ്ങി​യി​യി​രു​ന്നു. അ​ത്ര​യ്ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ല​കൊ​ണ്ട​ത്.. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ന്ന​ത്. ഏ​ഴു സ്ഥാ​നാ​ര്‍​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment