കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനു പോളിംഗ് ആരംഭിച്ചതു മുതല്‍ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. ആദ്യ മൂന്നുമണിക്കൂറില്‍ 14.78 ശതമാനം ആണ് പോളിംഗ് ശതമാനം.
മണ്ഡലത്തിലെ 182 ബൂത്തുകളിലായി ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ നിമിത്തം ചില ബൂത്തുകളില്‍ വോട്ടിംഗ് ആരംഭിച്ചത് വൈകിയാണ്. 10-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് വൈകി.അയര്‍ക്കുന്നം ഗവ. എല്‍പി സ്കൂളിലാണ് വോട്ടെടുപ്പ് വൈകിയത്.
ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വോട്ട് ചെയ്യാന്‍ മണര്‍കാട് ഗവ.എല്‍പി സ്കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ എത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഒന്പതിനു വോട്ട് ചെയ്യുമെന്നാണ് വിവരം.
ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്.