ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്‍റെ ക്ഷണം സ്വീകരിച്ച് പുടിന്‍

വോസ്റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും കൂടികാഴ്ച നടത്തി.

പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിനു മങ്ങലേറ്റിരിക്കുന്ന സമയത്താണ് രണ്ട് ഭാഗങ്ങളിലേയും  ഭരണകൂടങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച.

സൈനിക സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി പുടിന്‍ പറഞ്ഞു, ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനു ഉത്തരകൊറിയയെ സഹായിക്കുമെന്ന് കിമ്മിന് പുടിന്‍ ഉറപ്പ് നല്‍കി.  ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിന്‍ സ്വീകരിച്ചു.

ആയുധ ഇടപാടിനെക്കുറിച്ച് കിമ്മുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് പുടിന്‍ മറുപടി പറഞ്ഞത്. അതേസമയം ഉക്രെയ്‌നിലെ പുടിന്റെ യുദ്ധത്തിന് കിം പിന്തുണ അറിയിച്ചു. ‘പ്രസിഡന്റ് പുടിന്റെയും റഷ്യന്‍ നേതൃത്വത്തിന്റെയും തീരുമാനങ്ങളെയും ഞങ്ങള്‍ എപ്പോഴും പിന്തുണയ്ക്കും. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കുമെന്ന് കിം പറഞ്ഞു.

പടിഞ്ഞാറന്‍ മേധാവിത്വ ശക്തികള്‍ക്കെതിരായ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള വിശുദ്ധ പോരാട്ടത്തിലേക്ക് റഷ്യ ഉയര്‍ന്നതായും, കിം പുടിനോട് പറഞ്ഞു.

പുടിനുമായുള്ള ചര്‍ച്ചക്കു ശേഷം സുഖോയ് യുദ്ധവിമാനങ്ങളും മറ്റ് വിമാനങ്ങളും നിര്‍മിക്കുന്ന ഫാക്ടറി കിം സന്ദര്‍ശിക്കും.

കിം-പുടിന്‍ കൂടിക്കാഴ്ചക്കിടെ ഇന്നലെ ഉത്തര കൊറിയയില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടന്നു.

 

Related posts

Leave a Comment