മോസ്കോ: ലോകത്തിലെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളായിട്ടാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ വിലയിരുത്തുന്നത്. പക്ഷേ, അദ്ദേഹത്തിനു സ്വന്തമായി സ്മാർട്ട്ഫോണില്ല. വ്യാഴാഴ്ച ശാസ്ത്രജ്ഞരും ശാസ്ത്രവിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തവേയാണ് താൻ സ്മാർട്ട്ഫോണില്ലാത്ത പ്രസിഡന്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും തനിക്കൊരു താത്പര്യവുമില്ലെന്ന് പുടിൻ കഴിഞ്ഞ വർഷം സ്കൂൾ കുട്ടികളുടെ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. സമയം കിട്ടുന്പോൾ സോഷ്യൽ മീഡിയാ സൈറ്റുകളിൽ കയറാറുണ്ടോയെന്ന കുട്ടികളുടെ ചോദ്യത്തിനുത്തരമായിട്ടായിരുന്നു ഇത്.
അതേസമയം, റഷ്യൻ പ്രധാനന്ത്രി ദിമിത്രി മെദ്വദേവ് സോഷ്യൽ മീഡിയയിൽ ഏറെ കന്പമുള്ളയാളാണ്. കൈയിൽ ഐഫോണുമായിട്ടേ അദ്ദേഹത്തെ കാണാൻ കഴിയൂ.