ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ഇപ്പോൾ പതിനേഴു വയസുള്ള ഒരു സുന്ദരിയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന്റെ രഹസ്യ മകളാണ് ഈ സുന്ദരിയെന്നാണ് അഭ്യൂഹം.
എലിസവേറ്റ ലൂയിസ എന്ന ഈ സുന്ദരി ലോക്ക് ഡൗണ്‍ ഇളവുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫാഷനബിൾ മാസ്ക് ധരിച്ചു നൃത്തം ചെയ്തും കോക്ടെയിലുകളും ഷാംപെയിനുകളും കുടിച്ചുമൊക്കെയുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, പുടിൻ സർക്കാരിന്റെ ചെലവിൽ ഇവർക്കും കുടുംബത്തിനും അത്യാഡംബര രഹസ്യജീവിതം എവിടെയോ ഒരുക്കി നൽകിയിരിക്കുന്നുവെന്നാണ് ആരോപണം.
പുടിനുമായി ഉടക്കിയതിനെത്തുടർന്നു വധശ്രമത്തിന് ഇരയായ പ്രതിപക്ഷ നേതാവ് അലക്സ് നവാൽനിയാണ് ഇതു പുടിന്റെ മകളാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ആഡംബരങ്ങളിൽ
ലൂയിസയുടെ പോസ്റ്റുകളെല്ലാം വൈഎസ്എൽ, ബോട്ടേഗ വെനെറ്റ, മിയു മിയു, ടോം ഫോർഡ്, ചാനൽ, ജാക്യുമെസ്, ഡോൾസ് ആൻഡ് ഗബ്ബാന,അലക്സാണ്ടർ വാംഗ് ആൻഡ് മായിസണ് മാർഗില തുടങ്ങിയ എസ്ക്ലൂസീവ് ബ്രാൻഡുകളോടുള്ള ആരാധനകൂടി വെളിപ്പെടുത്തുന്നതാണ്.
മുൻ ഭാര്യയായിരുന്ന ക്ലീനിംഗ് ജോലിക്കാരി സ്വെറ്റ്ലാന ക്രിവോനോഗിക്കയിൽ പുടിനുണ്ടായ മകളാണിതെന്നാണ് പറയുന്നത്.
ലൂയിസ സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നതിൽ പുടിന്റെ അനുയായികൾ അസ്വസ്ഥരാണ്.ഇൻസ്റ്റയിലെ ഒരു വീഡിയോയിൽ സറെ പബ്ലിക് സ്കൂളിൽ പഠിച്ച ഒരു റഷ്യൻ ആണ് സുഹൃത്തുമായി നൃത്തം ചെയ്യുന്നതു കാണാം. ഇതു ലൂയിസയും യുകെയിൽനിന്നുമാണ് വിദ്യാഭ്യാസം നേടിയതെന്നുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
എന്തായാലും ലൂയിസയുടെ ഫോളോവേഴ്സിന്റെ എണ്ണം മണിക്കൂറുകൾക്കുള്ളിലാണ്17,000ൽനിന്ന് 42,000 ആയി ഉയർന്നത്.
പൊങ്കാലയിടുന്നവർ
ലൂയിസയുടെ ഇൻസ്റ്റയിലെ കമന്റുകളിൽ പലതും അവൾക്കു പൊങ്കാലയിടുന്നതാണ്. കൊള്ളാം, ഞാൻ അടച്ച നികുതികൾ കൊണ്ടുള്ള ഒരു സ്വെറ്റർ എനിക്കു കാണാൻ കഴിയും. ഈ സ്വെറ്ററിന് എത്ര പെൻഷൻ തുക ചെലവാകും? സ്കൂളിൽ നിങ്ങളുടെ പിതാവ് ആരാണെന്നു ചോദിക്കുന്പോൾ എന്താണ് പറയുന്നത്?
നിങ്ങൾക്കു സ്വന്തമല്ലാത്ത പണം ഉപയോഗിച്ചു വാങ്ങിയ എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കുന്നതിനേക്കാൾ മനോഹരമായി നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല, എന്താണിത് പുടിന്റെ മുഖവുമായി ജനിച്ചിരിക്കുന്നോ?… എന്നിങ്ങനെ നീളുന്നു കമന്റുകൾ. പക്ഷേ, ഒന്നും മറുപടി വന്നിട്ടില്ല.
അവരെങ്ങനെ സന്പന്നയായി
മുൻ ക്ലീനർ സ്വെറ്റ്ലാന സുന്ദരിയായ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു, പക്ഷേ, ഇപ്പോൾ അവൾ അവിശ്വസനീയമാം വിധം സന്പന്നയായി മാറിയെന്നാണ് നവാൽനി പറയുന്നത്.
1990 കളുടെ അവസാനമാണ് ഇവർ കണ്ടുമുട്ടുന്നത്. 2003ലാണ് മകൾ ലൂയിസയെ പ്രസവിക്കുന്നത്. പുടിന്റെ ശതകോടീശ്വരന്മാരായ പ്രഭുക്കന്മാർ സ്വെറ്റ്ലാനയ്ക്കു നിരവധി ആഡംബര അപ്പാർട്ടുമെന്റുകൾ സമ്മാനമായി നൽകിയതായി നവാൽനി അവകാശപ്പെടുന്നു.
കൂടാതെ പുടിന്റെ കുഞ്ഞിനു ജന്മം നൽകിയ ശേഷം, റോസിയ ബാങ്കിലെ മൂന്നു ശതമാനം ഓഹരി ഉൾപ്പെടെ ഒരു കൂട്ടം സ്വത്തുക്കൾ അവർക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
118 അടിയുള്ള അൽഡോഗ എന്ന ഉല്ലാസ നൗകയും ഇതിൽ ഉൾപ്പെടുന്നു. പുടിന്റെ സുഹൃത്തുക്കൾ രാജ്യത്തുനിന്നു മോഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
നന്ദിയുടെ അടയാളമായി അവർ പുടിന്റെ രഹസ്യ ഭാര്യയെയും കുട്ടിയെയും പിന്തുണയ്ക്കുന്നുവെന്നും നവാൽനി ആരോപിക്കുന്നു.