പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം;  മരിച്ചവർക്ക്  സ്മാ​ര​കം  വേണമെന്ന് ആവശ്യം യാഥാർഥ്യമായില്ല; കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി വ​ന്നേ​ക്കും

പ​ര​വൂ​ർ: വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആവശ്യം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.പ​ര​വൂ​ർ ജം​ഗ്ഷ​നി​ലോ ക്ഷേ​ത്ര​ത്തി​ലെ വി​ശാ​ല​മാ​യ കോ​മ്പൗ​ണ്ടി​ലോ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു സ്മൃ​തി മ​ണ്ഡ​പം എ​ങ്കി​ലും നി​ർ​മി​ക്ക​ണം എ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം.ഈ ​ആ​വ​ശ്യം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു.

ഇ​തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 1988 ജൂ​ലൈ എ​ട്ടി​നാ​ണ് പെ​രു​മ​ണി​ൽ 105 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ തീ​വ​ണ്ടി അ​പ​ക​ടം ഉ​ണ്ടാ​യ​ത്.അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സ്മൃ​തി മ​ണ്ഡ​പം നി​ർ​മി​ച്ച​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ സ്മ​ര​ണ പു​തു​ക്കാ​നും പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും വ​ർ​ഷം തോ​റും ഇ​വി​ടെ എ​ത്താ​റു​ണ്ട്.

ഇ​തു​പോ​ലൊ​രു സം​വി​ധാ​നം പ​ര​വൂ​രി​ലും സം​ഘ​ടി​പ്പി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു എ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ.ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വം ഇ​ക്കു​റി ര​ണ്ടി​ന് ആ​രം​ഭി​ച്ച് എ​ട്ടി​ന് സ​മാ​പി​ച്ചു. ക്ഷേ​ത്രം ഇ​നി 16-ന് ​മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളൂ. ഇ​ക്കു​റി ദു​ര​ന്ത വാ​ർ​ഷി​ക ആ​ച​ര​ണം ഒ​രു സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും ന​ട​ത്ത​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ല​ഭ്യ​മാ​യ വി​വ​രം.

കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി വ​ന്നേ​ക്കും
കൊ​ല്ലം: വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത വേ​ഗ​ത്തി​ലാ​ക്കാ​ൻ കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി വ​ന്നേ​ക്കും.കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ത​നാ​യ പാ​രി​പ്പ​ള്ളി ര​വീ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​നോ​ട് ഉ​ന്ന​യി​ച്ചി​രു​ന്നു.സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യം നി​ല​പാ​ട് അ​റി​യു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റി. പ്ര​സ്തു​ത ആ​വ​ശ്യം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചു എ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. കൊ​ല്ല​ത്ത് ത​ന്നെ കോ​ട​തി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത.

അ​തേ സ​മ​യം കോ​ട​തി പ​ര​വൂ​രി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.
കോ​ട​തി എ​വി​ടെ വ​ന്നാ​ലും വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ളു​മെ​ന്നാ​ണ് നി​യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​റ​യു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​ക്കാ​യി ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ കേ​സി​ൽ 53 പ്ര​തി​ക​ൾ ഉ​ള്ള​താ​യാ​ണ് വി​ശ്വ​സ​നീ​യ​മാ​യ വി​വ​രം.

ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി​ക​ളും അ​വ​രു​ടെ ജീ​വ​ന​ക്കാ​രു​മാ​ണ് പ്ര​ധാ​ന​മാ​യും പ്ര​തി​സ്ഥാ​ന​ത്ത് ഉ​ള്ള​ത്. പ്ര​തി പ​ട്ടി​ക​യി​ലെ ചി​ല​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ക്കു​ക​യു​ണ്ടാ​യി. കു​റ്റ​പ​ത്ര​ത്തി​ൽ പോ​ലീ​സ്-​റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി​യ​ത് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.

Related posts