പരവൂർ: പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്ത കേസൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിലാക്കി സാക്ഷ്യപ്പെടുത്തി നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ച് കോടതി ഉത്തരവായി.
തിരുവനന്ത പുരം ക്രൈം ബ്രാഞ്ച് സിബിസിഐഡിക്കുവേണ്ടി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പി. എസ്. സാബു ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ എഫ്ഐആർ, സാക്ഷിമൊഴികൾ, മജിസ്ട്രേറ്റിന് മുന്നിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ ഒരു പ്രതിക്ക് 10,500 പേജുകൾ വരുന്നുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രന്റെ അപേക്ഷയിൽ പേപ്പർ കോപ്പികൾ ഒഴിവാക്കി ഡിജിറ്റൽ കോപ്പിൾ ഹാജരാക്കാൻ അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ചിനുവേണ്ടിയുള്ള അപേക്ഷയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സെബാ ഉസ്മാൻ ഉത്തരവിടുകയായിരുന്നു. ക്രൈം ബ്രാഞ്ചിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഹാജരായി.