പുറ്റിംഗല്‍ വെടിക്കെട്ട് അപകടം : ലുലുഗ്രൂപ്പ് നല്‍കിയ തുക ദുരിതാശ്വാസനിധിയിലേക്ക് മാറ്റിയ തീരുമാനം പിന്‍വലിക്കണം

FB-PUTTINGALപരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ. യൂസഫലി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ ര|ു കോടി രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയ  തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്  പരവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ് ആവശ്യപ്പെട്ടു.

വെടിക്കെട്ട് മരിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കാനാണ് ലുലു ഉടമ 2 കോടി രൂപ കൊല്ലം ജില്ലാ കളക്ടറെ ഏല്‍പ്പിച്ചത്. എന്നാല്‍ ആ തുക പുറ്റിങ്ങല്‍ ദുരന്തം നേരിട്ടവര്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിയത് ക്രൂരതയാണ്. ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നതാണെന്ന് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ് അറിയിച്ചു.

സമരത്തിന്റെ ആദ്യഘട്ടമായി 22ന് പരവൂര്‍ നഗരത്തില്‍ 12 മണിക്കൂര്‍ കൂട്ടധര്‍ണ നടത്തും.  സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദുരിതബാധിതരെ സംഘടിപ്പിച്ച് കൊല്ലം കളക്‌ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം ആരംഭിക്കും.

Related posts