മുതലമട: ആനമാറി പുഴപ്പാലത്തിനു താഴെ ഇരുവശത്തും കാട് പോലെ പാഴ്ചെടികൾ വളർന്നു പന്തലിച്ചത് ജലഗതാതം കനാലിനു സമാനമായി ചുരുങ്ങി. മഴ ചാറിയാൽ പുഴ കരവിഞ്ഞൊഴുകുന്നതും പതിവാണ്. ഇതിനു സമീപത്തായി തടയണയുമുണ്ട്്. ഈ സ്ഥലത്താണ് സമിപ വാസികളായ അന്പതോളം കുടുംബങ്ങളിലുള്ളവർ കുളിക്കുന്നതും വസ്ത്ര ശുചീകരണം നടത്തുന്നതും. ഈ സ്ഥലത്തെ പാഴ്ചെടികൾക്കിടയിൽ പന്നി കൂട്ടമാണ് തന്പടിച്ചിരിക്കുന്നത്.
പകൽ സമയത്തു പോലും പന്നികൾ തടയണ ഭാഗത്തേക്ക് വരുന്നത് കുളിക്കാനെത്തുന്നവർക്ക് അപകട ഭീഷണിയായിരിക്കുകയാണ്.പല തവണ ചെടികളിൽ ഒളിക്കുന്ന പന്നി കുളിക്കടവിലുള്ളവരെ അക്രമണത്തിനു തുനിഞ്ഞിട്ടുണ്ടു.
പന്നിയെ പേടിച്ച് പുഴയ്ക്കരയിലുട ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വയലുകളിൽ വീണു പരിക്കേറ്റ വരുമുണ്ട്്. പന്നി തുരത്തിയതിയ പനയിൽ കയറിയും യുവാവ് രക്ഷപ്പെട്ട സംഭവം നടന്നിട്ടുണ്ട്.
ഇവിടെ നിന്നും നൂറു മീറ്റർ അകലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെത്തിയ പന്നി സമീപവാസിയ ഷാഹുൽ ഹമീദ് (60) നെ കുത്തിയെറിഞ്ഞതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടിരുന്നു. നാലു വർഷം മുൻപ് മരണപ്പെട്ട കാജാഹുസൈന്റെ മരണവും പന്നിയുടെ അക്രമണത്തിലൂടെയാണ്.വിട്ടിൽ നിന്നും ആന മാറിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനെ പന്നി തുരത്തിയതിനാൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗുരുതര പരിക്കേറ്റാണ് കാജാ ഹുസൈൻ മരണപ്പെട്ടത്.
അടിയന്തരമായി ആനമാറി പുഴപ്പാലത്തിനു തഴെ ഇരുവശത്തു മായി വളർന്നു പന്തലിച്ച പാഴ്ചെടികൾ ബന്ധപ്പെട്ട ജലസേചന വകുപ്പ് അധികൃതർ മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.