പത്തനംതിട്ട: സീതത്തോട് പുഴയിൽനിന്നു കാട്ടുതടി പിടിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ.
കോട്ടമണ്‍പാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കുത്തൊഴുക്കിൽ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മൂടോടെ ഒഴുകി വന്ന വൃക്ഷത്തിന്റെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം നീന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത.
വൃക്ഷം കരയ്ക്കടുപ്പിക്കൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും വൃക്ഷം ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി.