തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്.
രോഗിയെ ശുശ്രൂഷിക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായെന്നും ഉചിതമായ നടപടി വേണമെന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് ഇന്നലെ ആരോഗ്യവകുപ്പിനു കൈമാറി.
കഴിഞ്ഞ മാസം 21 -ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വീണു പരിക്കേറ്റതിനെ തുടർന്നാണ് വട്ടിയൂർക്കാവ് സ്വദേശിയായ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.