പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽപെട്ട ചെമ്പ്രയിലെ ബേക്കറിയിൽ വിൽപ്പനക്കുവച്ച കാഡ്ബറി കമ്പനിയുടെ ഡയറി മിൽക് ചോക്ളേറ്റിൽ നിന്നു പുഴുവിനെ കണ്ടെത്തി. പ്രദേശവാസി വാങ്ങിയ ചോക്ളേറ്റ് പൊളിച്ചു നോക്കിയപ്പോഴാണു പുഴുവിനെ കണ്ടത്.
പെരുവണ്ണാമൂഴിപിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ പി.മുരളീധരൻ, ജെഎച്ച്ഐ ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഈ ബേക്കറിയിൽ നിന്നു 3000 രൂപയുടെ ചോക്ളേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. പെരുവണ്ണാമൂഴി പിഎച്ച്സി പരിധിയിലെ എല്ലാ കടകളിൽ നിന്നും ഇതേ കമ്പനിയുടെ ചോക്ളേറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.
നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഭക്ഷ്യ സുരക്ഷ വകുപ്പിനു പെരുവണ്ണാമൂഴി പിഎച്ച്സി മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി.