പി.​വി. അ​ന്‍​വ​ര്‍ പാ​ണ​ക്കാ​ട്ടേ​ക്ക്; ‘മ​രി​ച്ചു കൂ​ടെനി​ല്‍​ക്കും, എ​ന്നെ വേ​ണോ​യെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ’

കോ​ഴി​ക്കോ​ട്: ഡി​എ​ഫ്ഒ ഓ​ഫീ​സ് അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പി.​വി. അ​ന്‍​വ​ര്‍​എം​എ​ല്‍​എ ഇ​ന്ന് ലീ​ഗ് നേ​താ​ക്ക​ളെ ക​ണ്ട് ച​ര്‍​ച്ച ച​ട​ത്തും. അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കെ.​എം. ഷാ​ജി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മാ​ത്ര​മ​ല്ല അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ് ലീ​ഗ് നേ​തൃ​ത്വം സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാണ് ഇ​ന്ന് പാ​ണ​ക്കാ​ട് എ​ത്തി സാ​ദി​ഖ​ലി ത​ങ്ങ​ളെ സന്ദർശിക്കാനും രാ​ഷ്ട്രീ​യ നി​ല​പാ​ട് ച​ര്‍​ച്ച ചെ​യ്യാ​നും അ​ന്‍​വ​ര്‍ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം ഇ​ന്നു രാ​വി​ലെ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നു​മെ​തി​രേ അ​തി​രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് അ​ന്‍​വ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. മ​നു​ഷ്യ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ ആ​രോ​പി​ച്ചു.

ഞാ​ന്‍ എ​ങ്ങോ​ട്ടാ​ണു പോ​കു​ന്ന​തെ​ന്നു നോ​ക്കി ഒ​ട്ടേ​റെ​പ്പേ​ര്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ട്. ഞാ​ന്‍ പോ​കു​ന്ന തോ​ണി​യി​ല്‍ ആ​ളു​ക​ള്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ യു​ഡി​എ​ഫ് ര​ക്ഷാക​വ​ചം ഒ​രു​ക്ക​ണം.കേ​ര​ള​ത്തി​ല്‍ തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ണ്ടോ? എ​വി​ടെ​പ്പോ​യി സി​ഐ​ടി​യു? നോ​ക്കു​കൂ​ലി വാ​ര്‍​ത്ത​യി​ല്‍ മാ​ത്ര​മാ​ണ് ഇ​വ​രെ​പ്പ​റ്റി കേ​ള്‍​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ സ​മ​രം ന​ട​ത്തു​ന്നു​ണ്ടോ? ആ​ദി​വാ​സി സം​ഘ​ട​ന​ക​ള്‍ സ​മ​രം ന​ട​ത്തു​ന്നു​ണ്ടോ? എ​ല്ലാ നേ​താ​ക്ക​ളെ​യും ച​ര​ടി​ല്‍ കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ആ​ര്‍​ക്കും മി​ണ്ടാ​ന്‍ അ​ധി​കാ​ര​മി​ല്ല. അ​താ​ണു പി​ണ​റാ​യി​സം. ആ ​പി​ണ​റാ​യി​സം സി​പി​എ​മ്മി​ന്‍റെ അ​ടി​വേ​രു ത​ക​ര്‍​ക്കും.യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണം, മ​രി​ച്ചുകൂ​ടെ നി​ല്‍​ക്കും, എ​ന്നെ വേ​ണ​മോ എ​ന്ന് അ​വ​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment