മു​ഖ്യ​മ​ന്ത്രി എ​ന്നെ കു​റ്റ​വാ​ളി​യാ​ക്കി; പാ​ർ​ട്ടി തി​രു​ത്തു​മെ​ന്ന് ക​രു​തി​യി​ട്ടും തി​രു​ത്തി​യി​ല്ല; മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് എ​ഡി​ജി​പി എ​ഴു​തി ന​ൽ​കി​യ​ത്; ആ​ഞ്ഞ​ടി​ച്ച് പി.​വി.​അ​ൻ​വ​ർ


മ​ല​പ്പു​റം: സി​പി​എ​മ്മി​നെ വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. എ​ഡി​ജി​പി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​വും മ​ല​പ്പു​റം എ​സ്പി ഓ​ഫീ​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ മ​രം മു​റി​ക്കേ​സും തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഇ​ട്ടു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ള്ള​ക്ക​ട​ത്തു​കാ​രെ ഞാ​ൻ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു​വെ​ന്ന പ്ര​സ്താ​വ​ന​യെും എ​നി​ക്ക് ഡാ​മേ​ജു​ണ്ടാ​ക്കി. മു​ഖ്യ​മ​ന്ത്രി ഇ​ത്ര​യും ക​ട​ന്നു പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി എ​ന്നെ കു​റ്റ​വാ​ളി​യാ​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി തി​രു​ത്തു​മെ​ന്ന് ക​രു​തി​യി​ട്ടും തി​രു​ത്തി​യി​ല്ല. ത​ന്‍റെ പ്ര​തീ​ക്ഷ മു​ഴു​വ​ൻ പാ​ർ​ട്ടി​യി​ലാ​യി​രു​ന്നു. എ​ട്ടു വ​ർ​ഷ​മാ​യ​ല്ലോ താ​ൻ പാ​ർ​ട്ടി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ഡി​ഐ​സി തി​രി​ച്ച് കോ​ൺ​ഗ്ര​സി​ൽ പോ​യ​തു മു​ത​ൽ താ​ൻ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ർ​ക്ക് സാ​ധാ​ര​ണ​ക്കാ​രു​ടെ വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കാ​ൻ പ​റ്റു​ന്നി​ല്ല. ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ​ന്ന് പ​റ​ഞ്ഞാ​ൽ ര​ണ്ട​ടി കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും കി​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ൽ.

ഇ​തി​നു കാ​ര​ണം പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ണ്. മു​ഖ്യ​ന്ത്രി​ക്ക് എ​ല്ലാം അ​ജി​ത് കു​മാ​ർ എ​ഴു​തി കൊ​ടു​ത്ത​താ​ണ്. അ​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന് ഇ​തൊ​ന്നും അ​റി​യി​ല്ല. അ​ടു​ത്ത സ്റ്റെ​പ്പ് ഹൈ​ക്കോ​ട​തി​യി​ലേ​ക്കാ​ണ്. നീ​തി​പൂ​ർ​വം ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment