തിരുവനന്തപുരം: പി.വി. അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ലെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. ഇപ്പോഴും കോണ്‍ഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ട് സിപിഎമ്മിനെ നന്നാക്കാനാണ് അൻവർ ശ്രമിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു പറഞ്ഞ അൻവറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേർത്തതിലായിരുന്നു വിഷമം.
കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ് അൻവർ ചെയ്തത്.
സർക്കാരിന്റെ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയോ കൊള്ളമുതൽ പങ്കിടുകയോ ചെയ്തതിനുശേഷമുണ്ടായ തർക്കത്തിനൊടുവിൽ ആണ് അൻവർ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ തിരിഞ്ഞതെന്നും ഹസൻ പറഞ്ഞു.