ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു പ്രീക്വാര്‍ട്ടറില്‍. നാലാം സീഡായ സിന്ധു 42-ാം സീഡ് ദക്ഷിണകൊറിയയുടെ കിം ഹ്യോ മിന്നിനെ അനായാസം കീഴ്പ്പെടുത്തി. സ്കോര്‍: 21-16, 21-14. കേവലം 49 മിനിറ്റിലായിരുന്നു സിന്ധുവിന്റെ വിജയം.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സായി പ്രണീതും ആദ്യമത്സരത്തില്‍ വിജയിച്ചു. ഹോങ്കോംഗിന്റെ വീ നാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സായിപ്രണീത് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-17.
ആദ്യഗെയിമില്‍ തുടര്‍ച്ചയായ എട്ടു പോയിന്റുകള്‍ നേടി താന്‍ മികച്ച ഫോമിലാണെന്ന് സിന്ധു തെളിയിച്ചു. 11-5ന്റെ ലീഡ് നേടിയ സിന്ധുപിന്നീട് അല്പം പിന്നോട്ടു പോയി.എന്നാല്‍, അവസാനം ഉജ്വല കളി പുറത്തെടുത്ത സിന്ധു ഗെയിം സ്വന്തമാക്കി.
ഒടുവില്‍ 21-14ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. പുരുഷവിഭാഗം 15-ാം സീഡ് സായ് പ്രണീത് കനത്ത പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. രണ്ടു ഗെയിമുകളിലും 9-11നു പിന്നില്‍നിന്ന ശേഷമാണ് സായ് മുന്നേറിയത്. ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയാണ് സായിയുടെ അടുത്ത എതിരാളി. അജയ് ജയറാമും രണ്ടാം റൗണ്ടിലെത്തി.