കോഴിക്കോട്: ഐപിഎസ് ഓഫീസര്‍മാരെ ആര്‍എസ്എസില്‍ എത്തിക്കുന്ന ട്രെയിനിംഗ് ക്യാമ്പായി കേരളം മാറിയെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്. അജിത്കുമാറാണ് ഇതിന്റെ കണ്ണിയെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ഡിജിപി ആര്. ശ്രീലേഖ ബിജെപിയില്‍ ചേര്ന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അജിത്കുമാര്‍ ആര്‍എസ്എസ് നേതാവാണ്. മുതിര്‍ന്ന ഐപിഎസുകാരെ ബിജെപിയില്‍ എത്തിക്കുന്നതിനു പ്രധാന പങ്കുവഹിക്കുന്നത് അദ്ദേഹമാണ്. മറ്റുള്ളവര്‍ ഒളിഞ്ഞുനിന്ന് ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുമ്പോള്‍ എഡിജിപി പരസ്യമായി ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുകയാണെന്ന് അൻവർ ആരോപിച്ചു.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ധാരണയുണ്ട്. ന്യൂനപക്ഷ വിഭാഗം സിപിഎമ്മില്‍നിന്ന് അകന്നുകഴിഞ്ഞു. ഈ സഹാചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമയി ഇടപെടും. സ്ഥാനര്‍ഥിയെ നിര്‍ത്തണോ മറ്റുള്ളവരെ പിന്തുണയ്ക്കണോ എന്ന കാര്യം അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കും.
ജനങ്ങള്‍ക്ക് യോജിക്കാവുന്ന ആശയത്തോടു കൂടിയുള്ള സംവിധാനം അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കും. നേതാക്കളല്ല വലുത്, ജനങ്ങളാണ്.
ജനങ്ങളാണ് തീരുമാനമെടുക്കുക. ഒരു പാര്‍ട്ടിയിലെയും നേതാക്കളുടെ പിന്നാലെ പോകുന്നില്ല. സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു.