മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് പരാതി. നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇടതുമുന്നണി വിട്ട അന്‍വര്‍ ഇന്ന് വൈകിട്ട് വിശദീകരണ യോഗം നടത്താനിരിക്കെയാണ് നടപടി.
പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന് ആരോപിച്ചാണ് അൻവറിനെതിരേ കേസ്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്.
അതേസമയം, അൻവർ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിന് പിന്നാലെ രണ്ട് പൊലീസുകാര്‍ അന്‍വറിന്റെ വസതിയിലെത്തി.