തിരുവനന്തപുരം: പി. വി. അൻവറിനെ ഏറ്റെടുക്കാൻ സാധിക്കില്ലന്ന് യുഡിഎഫ്. മുഖ്യമന്ത്രി കൂടി അൻവറിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് യുഡിഎഫ് തീരുമാനം. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും പാർട്ടിക്ക് വേണ്ടെന്നും യുഡിഎഫ് കൺവീനർ എം. എം. ഹസൻ വ്യക്തമാക്കി.
അതേസമയം, അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇക്ബാൽ മുണ്ടേരിയുടെ കുറിപ്പ് കണ്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
അൻവറിനെ പിന്തുണച്ച് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാൽ കുറിപ്പ് വൈറലായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു.