പി.​വി. അ​ന്‍​വ​റി​ന്‍റെ പാർക്ക് തുറക്കൽ; സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ക്കാ​ടം​പൊ​യി​ലി​ലു​ള്ള കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് തു​റ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ലൈ​സ​ന്‍​സി​ല്ലാ​തെ എ​ങ്ങ​നെ പാ​ര്‍​ക്ക് പ്ര​വ​ര്‍​പ്പി​ച്ചി​ച്ചു​വെ​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ന്ന് മ​റു​പ​ടി ന​ല്‍​ക​ണം.

അ​തേ​സ​മ​യം കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പാ​ര്‍​ക്കി​ന് ഇ​ന്ന് ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചു. ഏ​ഴു ല​ക്ഷം രൂ​പ ലൈ​സ​ന്‍​സ് ഫീ ​ഈ​ടാ​ക്കി കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ച​ത്. ലൈ​സ​ന്‍​സ് നേ​ടു​ന്ന​തി​നാ​യി റ​വ​ന്യൂ റി​ക്ക​വ​റി കു​ടി​ശി​ക​യാ​യ 2.5 ല​ക്ഷം രൂ​പ​യും വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ അ​ട​ച്ചു.

Related posts

Leave a Comment