പാലക്കാട്: പി. വി. അന്‍വറിന്റെ പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ. പേയ്മെന്റിന്റെ കാര്യമൊന്നും ഇതുവരെയയും പറഞ്ഞിട്ടില്ല. ഇതുപോലെ സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നതാണെന്ന് അവർ പറഞ്ഞു.
‘കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ട്. ഏജന്റ് വിളിച്ചിട്ടാണ് വന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തത്. ഡിഎംകെയെ കുറിച്ച് അറിയില്ല’എന്നും ഇവർ വ്യക്തമാക്കി.
പുഷ്പ എന്ന സ്ത്രീയാണ് തങ്ങളെ എത്തിച്ചത് എന്നും മറ്റൊരു സ്ത്രീ പറഞ്ഞു. 15 പേരാണ് തങ്ങള്‍ക്കൊപ്പം വന്നത് എന്നും ഇവര്‍ വ്യക്തമാക്കി. സാധാരണ ഇത്തരം പരിപാടിയില്‍ പങ്കെടുത്താല്‍ 500-600 രൂപ കിട്ടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.