സ്വ​കാ​ര്യബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്രിക​നു പ​രി​ക്കേ​റ്റു; മ​രി​ച്ചെ​ന്നു​ ക​രു​തി ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചെ​ന്നു​ക​രു​തി ബ​സ് ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചു ഡ്രൈ​വ​റും ക​ണ്ട​ക്‌​ട​റും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഒ​ന്നോ​ടെ തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൈ​താ​നം ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് സ്കൂ​ട്ട​റി​ലി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ റോ​ഡി​ല്‍ വീ​ണു. സ്കൂ​ട്ട​ര്‍ ഇ​ടി​ച്ചു​നി​ര​ക്കി അ​ല്‍​പ്പ​ദൂ​രം മു​ന്നോ​ട്ടു​പോ​യ​ശേ​ഷ​മാ​ണ് ബ​സ് നി​ന്ന​ത്. ഇ​തോ​ടെ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ള്‍ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യ​താ​യി ഭ​യ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബ​സ് റോ​ഡി​ന്‍റെ ന​ടു​വി​ല്‍ നി​ര്‍​ത്തി​യി​ട്ട​തോ​ടെ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം പോ​ലീ​സ് എ​ത്തി​യാ​ണ് ബ​സ് ന​ടു​റോ​ഡി​ല്‍​നി​ന്നു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. പ​രി​ക്കേ​റ്റ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment