തിരുവനന്തപുരം: വാഹന റജിസ്ട്രേഷൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിനേയും അമലാ പോളിനേയും ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. നടനും എംപിയുമായ സുരേഷ് ഗോപിയെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് അറിയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഫഹദ് ഫാസിലിനും അമല പോളിനും നോട്ടിസ് നൽകിയിരുന്നു.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസിൽ മൊഴി രേഖപ്പെടുത്താൻ എത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പുതുച്ചേരിയിലെ വ്യാജമേൽവിലാസത്തിൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു.