ഫോ​റ​സ്റ്റ് റെ​സ്ക്യൂ വാ​ച്ച​റു​ടെ വീ​ട്ടി​ൽ പെ​രു​മ്പാ​മ്പി​ൻ മു​ട്ട വി​രി​ഞ്ഞു; പു​റ​ത്തു​വ​ന്ന​ത് 35 കു​ഞ്ഞു​ങ്ങ​ൾ

ഫോ​റ​സ്റ്റ് റെ​സ്ക്യൂ വാ​ച്ച​റു​ടെ വീ​ട്ടി​ൽ 35 പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ കോ​ടി​യേ​രി സ്വ​ദേ​ശി​യാ​യ ബി​ജി​ലേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പാ​നൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ പെ​രു​മ്പാ​മ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ട്ട​ക​ളാ​ണ് ബി​ജി​ലേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​രി​ഞ്ഞ​ത്. ഇ​വ​യെ ക​ണ്ണ​വം വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

ഏ​പ്രി​ൽ 16ന് ​ആ​ണ് പാ​നൂ​രി​ലെ മ​നേ​ക്ക​ര​യി​ൽ പെ​രു​മ്പാ​മ്പി​നൊ​പ്പം മു​ട്ട​ക​ളും ക​ണ്ടെ​ത്തി​യ​ത്. തുടർന്ന് ത​ള്ള​പ്പാ​മ്പി​നെ അ​ന്ന് ത​ന്നെ ക​ണ്ണ​വം വ​ന​ത്തി​ൽ വി​ട്ടു. മു​ട്ട​ക​ൾ റ​സ്ക്യൂ വാ​ച്ച​റാ​യ ബി​ജി​ലേ​ഷ് വീ​ട്ടി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment