കാണികൾക്കു മുമ്പിൽ കഴുത്തിൽ പെരുമ്പാമ്പിനെ ഇട്ട് സാഹസം ചെയ്ത സർക്കസ് അഭ്യാസി മരിച്ചു. റഷ്യയിലാണ് സംഭവം. നൂറുകണക്കിന് കാണികൾക്കു മുമ്പിൽ വച്ചാണ് ഇയാൾ പാമ്പിനെ കഴുത്തിൽ ഇട്ട് അഭ്യാസം കാണിച്ചത്.
എന്നാൽ അൽപ്പ സമയത്തിനകം പാമ്പ് ഇയാളുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി. നിയന്ത്രണം നഷ്ടമായ ഇയാൾ നിലത്തു വീണെങ്കിലും കാണികൾക്ക് കാര്യം മനസിലായില്ല. എന്നാൽ നിലത്തു വീണ ഇദ്ദേഹത്തിന്റെ ശരീരം നിശ്ചലമായപ്പോൾ ഭയന്നു പോയ കാണികൾ ഉറക്കെ നിലവിളിച്ചു.
ഉടൻ തന്നെ രണ്ട് അഭ്യാസികൾ ഇവിടെ എത്തി പാമ്പിനെ അദ്ദേഹത്തിന്റെ കഴുത്തിൽ നിന്നും നീക്കം ചെയ്തുവെങ്കിലും ഇയാൾ മരിച്ചിരുന്നു.